Budget 2020: Nirmala Sitharaman Quotes Kashmiri Poet | Oneindia Malayalam

2020-02-01 1,287

Budget 2020 : Nirmala Sitharaman Quotes Kashmiri Poet
കേന്ദ്ര ബജറ്റ് അവതരണത്തിനിടെ കശ്മീരി കവിത ചൊല്ലി ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും പ്രസിദ്ധ കശ്മീരി കവിയുമായ പണ്ഡിറ്റ് ദീനാനാഥ് കൗള്‍ നദിമിന്റെ കവിതയുടെ ഒരു ഭാഗമാണ് ധനമന്ത്രി സഭയില്‍ ചൊല്ലിയത്. കശ്മീരിയിലുളള കവിത ഹിന്ദിയില്‍ വിവര്‍ത്തനം ചെയ്താണ് നിര്‍മല സീതാരാമന്‍ ചൊല്ലിയത്.ജമ്മു കശ്മീരില്‍ നിന്നുളള എംപിയായ ഫറൂഖ് അബ്ദുളളയും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിമാരും വീട്ടുതടങ്കലില്‍ തുടരുമ്പോഴാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കശ്മീരി കവിത ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
#Budget2020 #NirmalaSitharaman